മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ ക്ഷേത്രത്തിലെ പ്രസാദം തയ്യാറാക്കിയെന്ന് ആരോപണം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരിപ്രസാദമാണ് മേൽശാന്തി വാടകയ്ക്ക് എടുത്ത വീട്ടിൽ നിർമ്മിച്ചത്. അസി. ദേവസ്വം കമ്മീഷണർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നിരവധി മദ്യക്കുപ്പികളും ഈ മുറിയിൽ നിന്ന് പിടിച്ചെടുത്തു.തിടപ്പള്ളിയിൽ നിർമ്മിക്കേണ്ട പ്രസാദമാണ് തൊട്ടടുത്ത വാടക വീട്ടിൽ വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിക്കുന്നതായി കണ്ടെത്തിയത്.
ശുചിമുറിക്ക് സമീപം ക്ഷേത്രത്തിൽ പ്രസാദം വിതരണം ചെയ്യുന്ന ഇല കൂട്ടിയിട്ടിട്ടുണ്ട്. ഗണപതി ഹോമത്തിൽ നിന്നും ലഭിക്കുന്ന കരിപ്രസാദം കൂടുതലായി ആവശ്യമാണെങ്കിൽ തിടപ്പള്ളിയിലാണ് തയ്യാറാക്കേണ്ടത്. ദർഭപ്പുല്ല് പോലുള്ള വസ്തുക്കൾ കരിച്ചാണ് ഇവയുണ്ടാക്കേണ്ടത്. എന്നാൽ ഉപയോഗ ശൂന്യമായ വാഴയില കത്തിച്ചാണ് ഇവിടെ തയ്യാറാക്കിയിരുന്നത്. സ്ഥലത്ത് ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്.
STORY HIGHLIGHT : kottarakkara-ganapathi-temple-prasadam-on-renting-house
















