കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ് – സിപിഐഎം പ്രതിഷേധ പ്രകടനങ്ങൾക്കിടെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജിൽ ഷാഫി പറമ്പിൽ പരുക്കേറ്റത്തിൽ രൂക്ഷ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പോലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ , പേരാമ്പ്ര മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ.
ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ കുറിച്ചു. ഇന്ന് രാത്രിയിലാണ് കോഴിക്കോട് പേരാമ്പ്രയിൽ യുഡിഎഫ്-എല്‍ഡിഎഫ് സംഘര്‍ഷം നടന്നത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ഷാഫി പറമ്പിൽ എം പിക്ക് പരുക്കേറ്റു. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു.
ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാറിനും പരിക്കേറ്റു. കണ്ണീർ വാതകം പ്രയോഗിക്കുന്നതിനിടെ യാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്. സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെയും സംഘർഷം ഉണ്ടായിരുന്നു
കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. ഇരു വിഭാഗങ്ങളും ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ മാര്‍ച്ച് നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. പൊലീസും കോൺഗ്രസ് പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് ലാത്തി വീശി തുടർന്ന് പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
Story Highlights : Rahul mamkoottathil against shafi attack perambra
















