നേരായ് വീരായ് വീരം പോര്
കാറ്റായ് തീയായ് വീരം പോര് – ..
ധീരം സിനിമയുടെ പ്രമോഷൻ ഗാനത്തിലെ ഈരടികൾ ഇങ്ങനെയാണു തുടങ്ങുന്നത്.
പ്രശസ്ത നടനും, തിരക്കഥാകൃത്തുമായ മുരളി ഗോപി, സിതാര, ഉമേഷ് കൃഷ്ണ എന്നിവർ ആലപിച്ച ഈ ഗാനം ഏറെ വൈറലായിരിക്കുന്നു. സമീപകാലത്ത് ഏറെ പുതുമ നൽകിയ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ബി.കെ. ഹരിനാരായണൻ രചിച്ച ഈ ഗാനം യുവതലമുറയിലെ ഏറെ ഹരമായി മാറിയിരിക്കുന്ന മണികണ്ഠൻ അയ്യപ്പയാണ് ഈണമിട്ടിരിക്കുന്നത്. തെയ്യം, തിറയാട്ടം പശ്ചാത്തലത്തിലൂടെ ഒപ്പം ദുരുഹതകളും സൃഷ്ടിച്ചു കൊണ്ട് ഫോക് , റോക് ജോണറിലാണ് ഈ ഗാനത്തിൻ്റെ അവതരണം.
ആലാപനത്തിലും, വിഷ്യൽസ്സിലുമെല്ലാം പ്രേക്ഷകർക്ക് ഏറെ പുതുമയും, വിസ്മയവും ‘ തീർക്കുന്നതാണ് ഈ ഗാനം. ജിതിൻ. കെ. സുരേഷ് സംവിധാനം ചെയ്യുന്ന ഈ ചിത്രം റെമോ എൻ്റെർടൈൻമെൻ്റ് സ് ഇൻ അസ്സോസ്സിയേഷൻ വിത്ത് മലബാർ ടാക്കീസിൻ്റെ ബാനറിൽ റി മോഷ് എം.എസ്, ഹാരിസ് അമ്പഴത്തിങ്കൽ എന്നിവർ ഈ ചിത്രം നിർമ്മിക്കുന്നു. പൂർണ്ണമായും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ ഇന്ദ്രജിത്ത് സുകുമാരൻ കേന്ദ്ര കഥാപാത്രമായ എ.എസ്. പി. സ്റ്റാലിൻ ജോസഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിവ്യാപിള്ള , നിഷാന്ത് സാഗർ അജുവർഗീസ് എന്നിവരും കേന്ദ്ര കഥാപാത്രത്തിനൊപ്പമുണ്ട്.
രൺജി പണിക്കർ, സൂര്യ (പണി ഫെയിം) റെബേക്ക മോണിക്ക ജോൺ, സാഗർ സൂര്യ അവന്തിക മോഹൻ എന്നിവരും പ്രധാന താരങ്ങളാണ്. ദീപു എസ്. നായരും, സന്ധീപ് നാരായണനും ചേർന്ന് ചിത്രത്തിൻ്റെ തിരക്കഥ രചിച്ചിരിക്കുന്നു സംഗീതം – മണികണ്ഠൻ അയ്യപ്പ, ഛായാഗ്രഹണം – സൗഗന്ധ് എസ്.യു. എഡിറ്റിംഗ് -നഗൂരാൻ രാമചന്ദ്രൻ ‘ കലാസംവിധാനം- സാബുമോഹൻ. മേക്കപ്പ് – പ്രദീപ് ഗോപാലകൃഷ്ണൻ,കോസ്റ്റ്യും – ഡിസൈൻ – റാഫി കണ്ണാടിപ്പറമ്പ്’ നിശ്ചല ഛായാഗ്രഹണം – സേതു അത്തിപ്പിള്ളിൽ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – തൻവിൻ നസീർ. പ്രൊഡക്ഷൻ മാനേജർ -ധനേഷ്, പ്രൊഡക്ഷൻ – എക്സിക്കുട്ടീവ് – കമലാക്ഷൻ പയ്യന്നൂർ. പ്രൊഡക്ഷൻ കൺട്രോളർ -ശശി പൊതുവാൾ, കോഴിക്കോട്ടും കുട്ടിക്കാനത്തുമായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായ ഈ ചിത്രം ഉടൻ തന്നെ പ്രദർശനത്തിനെത്തുന്നു.
STORY HIGHLIGHT : Dheeram promo song has arrived in the folk and rock genre.
















