ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ കരാർ ഒപ്പിടൽ ചടങ്ങ് നാളെ ഈജിപ്തിൽ നടക്കും. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ട്രംപ് ഞായറാഴ്ച വൈകീട്ട് ഇസ്രായേലിൽ എത്തും.തിങ്കളാഴ്ച ഹമാസ് വിട്ടയക്കുന്ന 20 ബന്ദികളെ ട്രംപ് സ്വീകരിക്കും.
ഇസ്രയേൽ പാർമെന്‍റനെയും യു.എസ്പ്രസിഡന്റ് അഭിസബോധന ചെയ്യും. തുടർന്ന് കൈറോയിലെത്തി വെടിനിർത്തൽ കരാർ ചടങ്ങിൽ സംബന്ധിക്കും. ഹമാസ് നൽകിയ പട്ടികപ്രകാരം ചില ഫലസ്തീൻ തടവുകാരെ വിട്ടയക്കാൻ കഴിയില്ലെന്നാണ് ഇസ്രായേലിന്‍റെ വാദം. എന്നാൽ ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധി മധ്യസ്ഥ രാജ്യങ്ങൾ ഇടപെട്ട് പരിഹരിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം ഹമാസുമായുള്ള വെടിനിർത്തൽ കരാർ നിലവിൽവന്നതോടെ ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ഗാസയിലെ പല പ്രദേശങ്ങളിലായി കഴിയുന്ന പതിനായിരക്കണക്കിനു പലസ്തീൻകാർ വീടുകളിലേക്ക് മടങ്ങിത്തുടങ്ങി.
ഗാസയിലെ ഏതാനും സ്ഥലങ്ങളിൽ സാന്നിധ്യം തുടരുമെന്ന് അറിയിച്ച ഇസ്രയേൽ സൈന്യം, തങ്ങളുടെ നിയന്ത്രണത്തിലുള്ള കേന്ദ്രങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടു.
















