ബിഹാറിൽ സിപിഐഎം സ്ഥാനാർഥി പ്രഖ്യാപനം ഉടനുണ്ടാകും. ശക്തമായ ഭരണവിരുദ്ധ വികാരം നേരിടുന്ന ബിജെപി വോട്ടർപട്ടിക പരിഷ്കരണം അടക്കം കൊണ്ടുവന്നു തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച് അന്തിമ അന്തിമ ഘട്ടത്തിലെന്നും വിജയരാഘവൻ പറഞ്ഞു.
സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, ബിഹാര്‍ ചുമതലയുള്ള പോളിറ്റ്ബ്യൂറോ അംഗങ്ങളായ അശോക് ധവ്‌ളെ, എ വിജയരാഘവന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം ബിഹാറിലെ പാര്‍ട്ടി നേതൃത്വവുമായും തേജസ്വി യാദവുമായും കൂടിക്കാഴ്ച നടത്തി.
സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയിട്ടുണ്ട്. 2020ലേക്കാള്‍ രണ്ട് സീറ്റുകള്‍ അധികം ലഭിക്കുമെന്നാണ് സൂചന.
















