തിരുവനന്തപുരം: മുസ്ലിം ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ശബരിമലയിൽ മാത്രമല്ല കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നുണ്ട്. ദേവസ്വം മന്ത്രി ഈഴവനാണ്. അതുകൊണ്ട് വളരാൻ അനുവദിക്കുന്നില്ല. വേറെയും മന്ത്രിമാരില്ലേ? ഗണേഷ് കുമാർ രാജിവെക്കണമെന്ന് എന്തുകൊണ്ട് പറയുന്നില്ല. വാസവനും മുഖ്യമന്ത്രിയും മാത്രം രാജിവെക്കണമെന്ന് പറയുന്നത് എന്തുകൊണ്ട്? ഈഴവരെ വളരാൻ ചില ശക്തികൾ അനുവദിക്കുന്നില്ല- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. അതേസമയം, മുസ്ലിം ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കലാണെന്നും മുസ്ലിം ഉന്നമനം മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മത പാർട്ടിയാണ്. മുസ്ലിം ഉന്നമനം മാത്രമാണ് അവരുടെ ലക്ഷ്യം. മുസ്ലിം സമുദായത്തിന് അനുകൂലമായുള്ള ഭരണമാണ് ലീഗിന്റെ ലക്ഷ്യം. മുസ്ലിം സംഘടനകൾക്ക് മസിൽ പവറും മണി പവറുമുണ്ടെന്നും വെളളാപ്പളളി പറഞ്ഞു.
















