കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാര്‍ഥി മരിച്ചു. എസ്എച്ച് മൗണ്ട് ചെങ്ങളക്കാട്ടില്‍ ലെനന്‍ സി. ശ്യാം(15) ആണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിരിക്കെ വെള്ളിയാഴ്ച വൈകിട്ടാണ് മരണം.
ശ്യാം സി. ജോസഫ്-നിഷ ദമ്പതിമാരുടെ മകനാണ് ലെനന്‍. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോട്ടയം നല്ലയിടയന്‍ പള്ളി സെമിത്തേരിയില്‍.
















