വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ കേരളത്തില്‍ ഏതു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ സമരം ചെയ്താലും അതിന്റെ ഭവിഷ്യത്ത് അനുഭവിച്ചിരുന്നത് KSRTC എന്ന ഏക സര്‍ക്കാര്‍ വകുപ്പാണ്. നടു റോഡില്‍ നിന്നു കത്തും. കുത്തിക്കീറും, ചില്ല് അടിച്ചു പൊട്ടിക്കും. കല്ലെറിഞ്ഞു തകര്‍ക്കും. ഇങ്ങനെ നശിപ്പിക്കപ്പെട്ട നിരവധി വാഹനങ്ങള്‍ ഇന്നും KSRTCയുടെ വര്‍ക്ക് ഷോപ്പുകളില്‍ നിത്യ സ്മാരകങ്ങളായി കിടപ്പുണ്ട്. അതെല്ലാം ഭരണ മാറ്റത്തിനു വേണ്ടി നടത്തിയ രാഷ്ട്രീയ പാര്‍ട്ടികളുടെ സമരങ്ങളുടെ ഇരകളാണ്. എന്നും KSRTC ബസുകള്‍ കേരളത്തിലെ സമരങ്ങളുടെ നിത്യ ‘ഇര’കള്‍ ആയിരുന്നു. ഇടതുപക്ഷവും വലതു പക്ഷവും KSRTC യെ ഇരയാക്കുന്നതില്‍ മത്സരിച്ചിരുന്ന കാലവും ഉണ്ടായിരുന്നു.
എങ്കിലും ശരിക്കും വേട്ടക്കാര്‍ ഇടതുപക്ഷമായിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ യുവജന പ്രസ്ഥാനവും സി.പി.എമ്മും നടത്തുന്ന സമരങ്ങളില്‍ എല്ലാം KSRTC കത്തിയിരുന്നു. KSRTC കത്തിച്ചാല്‍ മാത്രമേ സമരം സമരമാകൂ എന്നൊരു ചിന്തയാണ് അന്നുണ്ടായിരുന്നത്. അധികാരമില്ലാത്തപ്പോള്‍ ഇടതുപക്ഷത്തിന്റെ സമരങ്ങളെല്ലാം തീവ്രവാദപരമായിരുന്നു എന്നുതന്നെ പറയേണ്ടി വരും. അതിന് ഏറ്റവും നല്ല ഉദാഹരണമാണ് നിയമസഭയില്‍ കണ്ടതും. യു.ഡി.എഫ് ഭരണത്തില്‍ ബജറ്റവതരണം തടസ്സപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടന്ന ഇടതുപക്ഷ പ്രതിഷേധം ഒടുവില്‍ നിയമസഭയ്ക്കുള്ളില്‍ കലാപഭൂമിയായി മാറുകയായിരുന്നു. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ തകര്‍പ്പന്‍ പെര്‍ഫോമന്‍സായിരുന്നു നിയമസഭ കണ്ടത്.
സ്പീക്കറുടെ കസേര പോലും ഇളക്കി മറിച്ച് നിലത്തടിച്ച പാര്‍ട്ടിയും അതേ ആള്‍ക്കാരും പിന്നീട് അതേ നിയമസഭയ്ക്കുള്ളില്‍, തള്ളിയിട്ട സ്പീക്കര്‍ കസേരയില്‍ ഇരുന്ന് പ്രതിപക്ഷമായി മാറിയ യു.ഡി.എഫ് അംഗങ്ങളോട് നിയമസഭയില്‍ മര്യാദ പാലിക്കണമെന്ന് മൈക്കിലൂടെ പറഞ്ഞിട്ടുണ്ട്. ഇപ്പോവും അത് പറയുകയാണ്. എന്നാല്‍, ഇപ്പോഴത്തെ സമരങ്ങളൊന്നും സ്പീക്കറുടെ കസേരയ്ക്കു സമീപത്തു പോലും എത്തുന്നില്ല. അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതിപക്ഷത്തെ ഒരു എം.എല്‍.എയെ പോലും മോശമായോ, നിന്ദ്യമായോ കളിയാക്കിയിട്ടുമില്ല. ഇപ്പോഴത്തെ മുഖ്യമന്ത്രിയാകട്ടെ അവസരത്തിലും അനവസരത്തിലും നാട്ടിലെ ഭാഷവരെ പറഞ്ഞ് കളിയാക്കുകയും ചെയ്യുന്നുണ്ട്.
ഇതാണ് സമരങ്ങളുടെ രണ്ടുതലം. ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തും ശബരിമലയും കത്തി നില്‍ക്കുകയാണ്. സമരങ്ങളും മന്ത്രിമാരെ തടയലും പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. സര്‍ക്കാരിനെതിരേ നിരവധി വിവാദ വിഷയങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. പ്രതിപക്ഷ യുവജന സംഘഠനയായ യൂത്തു കോണ്‍ഗ്രസ് പലയിചടങ്ങളിലും സമരങ്ങള്‍ നടത്തുകയാണ്. നോക്കൂ, ഒരിടത്തു പോലും സര്‍ക്കാര്‍ വസ്തുക്കള്‍ക്കോ, വാഹനങ്ങള്‍ക്കോ കേടുപാടുകള്‍ ഉണ്ടാകുന്നില്ല. നിയമം മൂലവും, കോതിയുടെ ഇടപെടലുകള്‍ കൊണ്ടുമാണ് സര്‍ക്കാര്‍ വസ്തുക്കള്‍ സംരക്ഷിക്കപ്പെടുന്നത് എന്നതാണ് വസ്തുത. എങ്കിലും സമരത്തിന്റെ തീവ്രതയില്‍ പോലീസുമായുള്ള മല്‍പ്പിടുത്തവും ലത്തിച്ചാര്‍ജ്ജും നടക്കുന്നുണ്ട്.
ഷാഫ് പറമ്പില്‍ എം.പിക്കു നേരെ പോലീസ് നടത്തിയ മര്‍ദ്ദനം ക്രൂരമായിപ്പോയെന്നു പറയാതെ വയ്യ. തല്ലിയിട്ട് തല്ലിയില്ല എന്ന് പച്ചക്കള്ളം പറയുമ്പോഴും തിരിച്ച് സമരത്തിന്റെ തീവ്ര മുഖത്തേക്ക് യൂത്തു കോണ്‍ഗ്രസ് പോയിട്ടില്ല എന്നതാണ് ഇവിടെ മനസ്സിലാക്കേണ്ടത്. കേരളത്തില്‍ ഇടതുപക്ഷം ഭരിക്കുന്നതു കൊണ്ടാണ് സമരങ്ങള്‍ തീവ്രമാകാത്തത് എന്നു പറയുന്നതിലും തെറ്റുണ്ടാകില്ല. കാരണം, ഒന്നു തിരിച്ചു ചിന്തിച്ചു നോക്കിയാല്‍ മനസ്സിലാകും. കേരളം യു.ഡി.എഫാണ് ഭരിച്ചിരുന്നതെങ്കില്‍, ഇവിടെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ഇഠതുപക്ഷമാണ് തെരുവില്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നതെങ്കില്‍ സമരത്തിന്റെ തീവ്രത എന്താകുമായിരുന്നു.
കേരളം കത്തില്ലേ. നിത്യ ‘ഇര’യായ KSRTC ബസുകള്‍ ആക്രമിക്കപ്പെടില്ലെന്ന് ഉറപ്പുണ്ടോ. അഥവാ ആക്രമിച്ചില്ലെന്നു വെയ്ക്കുക. ഭീതിയോടെ അല്ലാതെ യാത്രക്കാരുമായി നിരത്തുകളിലൂടെ പോകാനാകുമോ. കോടികളുടെ നഷ്ടമാണ് KSRTCക്ക് സമരങ്ങളിലൂടെ സംഭവിച്ചത്. ഒരു പക്ഷെ, KSRTCയുടെ സാമ്പത്തിക ഭദ്രത തന്നെ തകര്‍ന്നത് സമരങ്ങളില്‍ നഷ്ടമായ ബസുകള്‍ മൂലമാണെന്നു പറഞ്ഞാല്‍ അധികമാകില്ല. ഓടിക്കൊണ്ടിരുന്ന ബസുകള്‍ അഗ്നിക്ക് ഇറയാക്കുക, കുത്തിക്കീറുക, ടയര്‍ നശിപ്പിക്കു തുടങ്ഹിയ സമര മുറകള്‍ കാണിച്ചാല്‍, സമരം അഴസാനിക്കുമ്പോള്‍ നിരത്തിലോടിക്കാന്‍ മതിയായ ബസില്ലാത്ത സ്ഥിതിയുണ്ടായി. നഷ്ടത്തിന്റെ കണക്കുകള്‍ നികത്താതെ സര്‍ക്കാരുകള്‍ അവരുടെ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള ഭരണം മാത്രം നടത്തി. പുതിയ റൂട്ടുകള്‍ പ്രഖ്യാപിച്ചു. കമ്മിഷനടിച്ചുകൊണ്ട് പുതിയ ബസുകള്‍ വാങ്ങിക്കൂട്ടി.
ഓടിക്കാനം, പരിപാലിക്കാനും ജീവനക്കാര്‍ ഇല്ലാത്ത അവസ്ഥയില്‍ ദിവസ വേതനക്കാരെയും, ബെയ്‌ലിക്കാരെയും എടുത്തു. അവര്‍ക്ക് ശമ്പളം കൊടുക്കാനോ പൈന്‍ഷന്‍ കൊടുക്കാനോ കഴിയാതെ കടമെടുപ്പിന്റെ വലിയ കുരുക്കില്‍പ്പെട്ടു. ആ കുരുക്കുകള്‍ ഇന്നും അഴിക്കാനാവാതെ കിടക്കുമ്പോഴും KSRTC നിര്‍ത്താതെ മുന്നോ്ടു പൊയ്‌ക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാര്‍ വന്നതോടെ KSRTCയിലെ ശമ്പളം രണ്ടു ഗഡുവായി മാറി. ശമ്പളം കിട്ടുമോ എന്നുപോലും ശങ്കിച്ചു. സ്വിഫ്റ്റ് എന്ന കമ്പനി വന്നു. രണ്ടു തട്ടാക്കിമാറ്റി. അങ്ങനെ ഇടതുപക്ഷത്തിന്റെ സമര ‘ഇര’യായ KSRTCയെ നശിപ്പിക്കാനും നോക്കിയിരുന്നു എന്നു തന്നെ പറയണം. ഇപ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും കൃത്യമായ ഒരറിവില്ല. എല്ലാം നല്ല രീതിയില്‍ പോകുന്നു എന്നു കാണിക്കുന്ന ജാലവിദ്യയാണ് നടക്കുന്നത് എന്നാണ് ജീവനക്കാര്‍ പറയുന്നത്.
CONTENT HIGH LIGHTS; The ‘victim’ of the KSRTC strikes?: The days of destruction by blasting and stabbing are gone now?; Who were the real predators?
















