കൊൽക്കത്ത: ബംഗാളിൽ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്തു. ദുർഗാപൂരിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ് ക്യാംപസിൽ ക്രൂരബലാത്സംഗത്തിന് ഇരയായത്. സംഭവത്തിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ഭക്ഷണം കഴിക്കാൻ വേണ്ടി ഇറങ്ങിയതായിരുന്നു പെൺകുട്ടി. ഈ സമയത്താണ് ബലമായി പിടിച്ചുകൊണ്ടുപോയി ക്യാംപസിനുള്ളിൽവെച്ച് ക്രൂരപീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി ചികിത്സയിലാണ്. സംഭവത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതായും പൊലീസ് അറിയിച്ചു. സംഭവത്തിൽ അന്വേഷണ നടക്കുകയാണെന്നും പശ്ചിമബംഗാൾ പൊലീസ് അറിയിച്ചു.
















