ഓരോ ആളുകളുടെയും രക്തം വിവിധ ഗ്രൂപ്പിൽ പെട്ടവയാണ്. മനുഷ്യ ശരീരത്തിൽ 8 തരം ബ്ലഡ് ഗ്രൂപ്പുകളാണ് ഉള്ളത്. അരുണ രക്താണുക്കളുടെ സ്തരത്തിലുള്ള ചില പ്രോട്ടീനുകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവിധ ഗ്രൂപ്പുകളായി തിരിക്കുന്നത്. ആളുകൾക്ക് രോഗം വരുന്നതും അവരുടെ രക്തഗ്രൂപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പലർക്കും സംശയമുള്ള ഒരു കാര്യമാണ്.
ആ സംശയത്തിനുള്ള ഉത്തരമാണ് ഗവേഷകർ ഇപ്പോൾ നൽകുന്നത്. ഒരു പ്രത്യേക രക്തഗ്രൂപ്പില്‍പ്പെട്ടവര്‍ക്ക് പക്ഷാഘാതം പിടിപെടാന്‍ സാദ്ധ്യത കൂടുതലെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. എ- ഗ്രൂപ്പില്‍ ഉള്‍പ്പെടുന്ന രക്തമാണ് നിങ്ങളുടേതെങ്കില്‍ സാദ്ധ്യത ഉയര്‍ന്നതാണെന്ന് ഗവേഷകര്‍ പറയുന്നു. 60 വയസ് തികയാത്ത 17,000 സാമ്പിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ഒരു നിഗമനത്തിലേക്ക് എത്തിയിരിക്കുന്നത്.
ഇത്രയും രോഗികളില്‍ നിന്ന് 48 ജനിതക പഠനങ്ങളുടെ ഡാറ്റ വിശകലനം നടത്തിയാണ് കണ്ടെത്തലെന്നതാണ് മറ്റൊരു കാര്യം. എ രക്തഗ്രൂപ്പുള്ളവര്‍ക്ക് 60 വയസ്സിന് മുന്‍പ് തന്നെ പക്ഷാഘാതം വരാനുള്ള സാദ്ധ്യത 16 ശതമാനം അധികമാണെന്ന് ഗവേഷകര്‍ പറയുന്നു. അതേ സമയം ഒ രക്തഗ്രൂപ്പുള്ളവര്‍ക്ക് ഇത്തരത്തില്‍ പക്ഷാഘാതം വരാനുള്ള സാദ്ധ്യത 12 ശതമാനം കുറവാണെന്നും പഠനഫലം പറയുന്നു.
ഉയര്‍ന്ന രക്തസമ്മര്‍ദം, പുകവലി ശീലം, ഉയര്‍ന്ന കൊളസ്ട്രോള്‍, ഉയര്‍ന്ന പ്രമേഹം, അമിതവണ്ണം, അലസമായ ജീവിതശൈലി, കുടുംബത്തില്‍ ഹൃദ്രോഗ, പക്ഷാഘാത ചരിത്രം എന്നിവയുള്ളവര്‍ പക്ഷാഘാത സാദ്ധ്യത കരുതിയിരിക്കേണ്ടതും ആവശ്യത്തിന് മുന്‍കരുതലുകള്‍ എടുക്കേണ്ടതുമാണ്.
പക്ഷാഘാതത്തില്‍ നിന്ന് രക്ഷനേടാന്‍ ഇക്കാര്യങ്ങൾ ചെയ്യണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം;
നിത്യവുമുള്ള വ്യായാമം.
പ്രമേഹത്തിന്റെയും കൊളസ്ട്രോളിന്റെയും ഭാരത്തിന്റെയും നിയന്ത്രണം.
ലീന്‍ പ്രോട്ടീനുകള്‍, പച്ചക്കറികള്‍, പഴങ്ങള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവ ചേര്‍ന്ന ആരോഗ്യകരമായ ഭക്ഷണക്രമം.
പുകവലി ഉപേക്ഷിക്കല്‍.
ഇടയ്ക്കിടെയുള്ള രക്തസമ്മര്‍ദം അടക്കമുള്ള ആരോഗ്യ പരിശോധനകള്‍.
















