ഗുരുവായൂരിൽ തെരുവ് നായ ആക്രമണം. പുല്ലു പറിക്കുന്നതിനിടെ സ്ത്രീയുടെ ചെവി തെരുവുനായ കടിച്ചെടുത്തു. ഗുരുവായൂർ സ്വദേശി വഹീദയെ ആണ് നായ ആക്രമിച്ചത്.
പുല്ലുപറിക്കുന്നതിനിടെയാണ് വീട്ടമ്മക്ക് കടിയേറ്റത്. ചെവിയുടെ ഒരു ഭാഗമാണ് കടിച്ചെടുത്തത്. വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം നേരത്തെ തന്നെ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശിക്ക് നേരെ തെരുവുനായ ആക്രമണം നടത്തിയിരുന്നു.
















