മുഖ്യമന്ത്രി പിണറായി വിജയൻ്റെയും സംഘത്തിന്റെയും സൗദി സന്ദർശനം മാറ്റിവെച്ചതായി സൗദിയിലെ സംഘാടക സമിതികൾ അറിയിച്ചു. കേന്ദ്രത്തിൽ നിന്നും ഇതുവരെ അനുമതി ലഭിച്ചില്ലെന്നാണ് വിവരം.
സാങ്കേതിക കാരണങ്ങളാൽ മാറ്റിയെന്നാണ് സംഘാടക സമിതി അറിയിച്ചത്. സൗദിയിൽ സന്ദർശിക്കേണ്ടിയിരുന്ന നവംബര്‍ 17ന് ബഹ്റൈനിലേക്കാണ് മുഖ്യമന്ത്രി എത്തുകയെന്നും സംഘാടക സമിതി പറഞ്ഞു. സൗദിയിലേക്കുള്ള ശ്രമം തുടരുന്നതായി ഭാരവാഹികൾ അറിയിച്ചു.
അതേസമയം കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും മുഖ്യമന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
















