കോഴിക്കോട് പേരാമ്പ്രയിലെ സംഘർഷത്തിനിടെ ഷാഫി പറമ്പിൽ എംപിയെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.
ആരോപണവിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചില്ലെങ്കിൽ അവരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്ന് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഷാഫി പറമ്പിലിനെ മർദിച്ചിട്ടില്ലെന്ന പോലീസ് വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന സാഹചര്യത്തിലാണ് കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നത്.
ലാത്തിച്ചാർജിന് നേതൃത്വം നൽകിയ പേരാമ്പ്ര ഡിവൈഎസ്പി ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടിയെടുക്കണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം.
അതേസമയം പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ ഷാഫി പറമ്പിൽ നിലവിൽ ചികിത്സയിൽ തുടരുകയാണ്.
















