ശബരിമലയിൽ മാത്രമല്ല, എല്ലാ ദേവസ്വങ്ങളിലും കൊള്ളയാണ് നടക്കുന്നതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്വർണ്ണമോഷണം നടത്തുന്നത് നമ്പൂതിരിമാരും പോറ്റിമാരുമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കുറ്റക്കാരെ പിടികൂടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തുമ്പോൾ പ്രതിപക്ഷം അനാവശ്യമായി കലിത്തുള്ളുകയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
വിവാദത്തിൽ വി എൻ വാസവന്റെ രാജി ആവശ്യപ്പെടുന്നത് ഈഴവനായത് കൊണ്ടാണെന്നും കെ ബി ഗണേഷ് കുമാറിന്റെ രാജി ആരും ആവശ്യപ്പെടുന്നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
അതേസമയം മുസ്‌ലിം ലീഗിനെതിരെ വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തി. ലീഗിന്റെ ലക്ഷ്യം മതരാഷ്ട്രം സ്ഥാപിക്കുകയാണ്. ലീഗ് രാജ്യ വിഭജനത്തിന്റെ സന്തതിയാണ്. മതത്തിന്റെ പേരിലുള്ള പാർട്ടി മതേതര പാർട്ടിയാണെന്ന് പറഞ്ഞു ഈഴവരെ ആക്രമിക്കുന്നുവെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
















