ശബരിമല സ്വർണ്ണകൊള്ള കേസിൽ പ്രതി സ്ഥാനത്ത് ദേവസ്വം ബോർഡും. 2019 ലെ തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗങ്ങൾ കേസിൽ പ്രതികളാണെന്ന് അന്വേഷണ സംഘം. അന്ന് ബോര്‍ഡ് പ്രസിഡന്റായിരുന്ന എ പത്മകുമാറുള്‍പ്പെടെയുള്ളവരെയാണ് പ്രതി ചേര്‍ത്തത്. ഇതുവരെ രണ്ട് എഫ്‌ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ദ്വാരപാലകശില്‍പ്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്‌ഐആര്‍. രണ്ടാമത്തേത് ശ്രീകോവിലിന്റെ വാതിലിന്റെ കട്ടിളപ്പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടാണ്. ഈ രണ്ടാമത്തെ എഫ്‌ഐആറിലാണ് ഇപ്പോള്‍ മുന്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതി ചേര്‍ത്തിട്ടുള്ളത്.
ആദ്യത്തെ സംഭവം 2019 മാർച്ചിലും രണ്ടാമത്തേത് ജൂലായിലും നടന്നതുകൊണ്ടാണ് രണ്ടു എഫ്‌ഐആറുകൾ. ശബരിമലയിലെ സ്വത്ത് നഷ്ടപ്പെടുന്ന രീതിയില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.















