ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ ഭരണകാലത്താണെന്ന് മന്ത്രി സജി ചെറിയാൻ ആരോപിച്ചു. ശബരിമല വിഷയത്തിൽ ഇന്ന് യുഡിഎഫിന് നൊമ്പരവും കണ്ണുനീരുമാണ്. ശബരിമല വിഷയത്തിലുള്ള പ്രതിഷേധം എന്തിനാണെന്ന് പോലും പ്രതിപക്ഷത്തിനറിയില്ലെന്നും മന്ത്രി പരിഹസിച്ചു.
ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചതും യുഡിഎഫ് ഭരണകാലത്താണെന്ന് അദ്ദേഹം പറഞ്ഞു. മികച്ച കുണ്ടും കുഴികളും അന്ന് കാണാമായിരുന്നു. റോഡിലൂടെ പോകുന്നവൻ തിരിച്ച് നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നു- അദ്ദേഹം പരിഹസിച്ചു.
സിപിഎം പുലിയൂർ ചെങ്ങന്നൂർ ടൗൺ വെസ്റ്റ് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ദേവസ്വം ബോർഡ് മെമ്പർ പി.ഡി. സന്തോഷ് കുമാറിനുള്ള സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി സജി ചെറിയാൻ.
















