കൊല്ലം ചാങ്ങാപ്പാറ ജനവാസ മേഖലയിൽനിന്ന് പിടികൂടിയ പുലിയെ ഉൾവനത്തിൽ തുറന്നുവിട്ടു. കഴിഞ്ഞ വെള്ളിയാഴ്ച ചങ്ങാപ്പാറ സ്വദേശി സിബിയുടെ കിണറ്റിലാണ് പുലി വീണത്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആൺപുലിയെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. പിടികൂടിയ പുലിയെ കക്കി വനമേഖലയിൽ സുരക്ഷിതമായി തുറന്നുവിട്ടു. ജനവാസമേഖലയിൽ നിന്ന് പുലിയെ മാറ്റിയതോടെ പ്രദേശവാസികൾക്ക് ആശ്വാസമായി.
















