കൊല്ലം നിലമേലിൽ വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന വയോധികയെ കാട്ടുപന്നി ആക്രമിച്ചു. ആക്രമണത്തിൽ വയോധികയുടെ കൈവിരൽ കടിച്ചെടുത്തു. നിലമേൽ കരുന്തലക്കാട് സ്വദേശിനി സാവിത്രിയമ്മയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
വീട്ടുമുറ്റത്ത് നിന്ന സാവത്രിയെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. ഇവരുടെ ഇടതു കൈയുടെ ചൂണ്ടുവിരലാണ് കടിച്ചെടുത്തത്.
നാട്ടുകാരും ബന്ധുക്കളും ചേർന്ന് സാവിത്രിയമ്മയെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം പ്രദേശത്ത് വന്യജീവിശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.
















