പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് നിയോജക മണ്ഡലത്തിലെ പൊതുപരിപാടിയിൽ സജീവമാകുന്നു. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പൂഴികുന്നം റോഡിന്റെ ഉദ്ഘാടനം നാളെ രാഹുൽ മാങ്കൂട്ടത്തിൽ നിർവഹിക്കും. എന്നാൽ പരസ്യമായി രാഹുൽ മാങ്കൂട്ടത്തിൽ ഔദ്യോഗിക പരിപാടിൽ പങ്കെടുത്താൽ തടയുമെന്നാണ് ഡിവൈഎഫ്ഐയുടെ നിലപാട്.
പാലക്കാട് നാളെ നടക്കുന്ന റോഡ് ഉദ്ഘാടനത്തിന്റെ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചു. കഴിഞ്ഞദിവസം പാലക്കാട് മണ്ഡലത്തിലെ പൊതുപരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പങ്കെടുത്തിരുന്നു. പാലക്കാട് നഗരസഭയിലെ 36-ാം വാർഡിലെ കുടുംബശ്രീ വാർഷികം, ബാലസദസിലാണ് രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്തത്. രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുക്കുന്നത് ഉൾപ്പടെ രഹസ്യമായി സൂക്ഷിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചിന് കെഎസ്ആർടിസി ബംഗളൂരു ബസ് രാഹുൽ ഫ്ളാഗ് ഓഫ് ചെയ്തത് വിവാദമായിരുന്നു.
ലൈംഗിക ആരോപണങ്ങളും തുടർന്നുള്ള വിവാദങ്ങൾക്കുമിടെ കഴിഞ്ഞ ദിവസമാണ് രാഹുൽ മാങ്കൂട്ടത്തിൽ ആദ്യമായി ഒരു പരിപാടിയിൽ പങ്കെടുത്തത്. പാലക്കാട് നിന്നും ബംഗളൂരുവിലേക്ക് പോകുന്ന ബസിൻ്റെ ഫ്ലാഗ് ഓഫ് രാഹുൽ മാങ്കൂട്ടത്തിൽ നിർവ്വഹിച്ചത്. തൊഴിലാളി സംഘടനാ നേതാക്കളെ അറിയിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം നടത്തിയതില്‍ വൻ പ്രതിഷേധം ഉയര്‍ന്നിരുന്നു.
















