സോഷ്യൽ മീഡിയയിൽ സജീവമാണ് നടി അന്ന രേഷ്മ രാജൻ. നിരവധി ഉദ്ഘാടനങ്ങളുടെ ഭാഗമാകുന്ന താരം വസ്ത്രധാരണത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടാറുണ്ട്. അന്ന രാജൻ ഉദ്ഘാടന വേദികളിൽ പങ്കെടുക്കുന്നതിന്റെ വിഡിയോകളോ ചിത്രങ്ങളോ സോഷ്യൽ മീഡിയയിൽ വരുമ്പോൾ പലപ്പോഴും താരത്തിന്റെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മോശം കമന്റുകളാണ് കമന്റ് ബോക്സുകളിൽ നിറയാറുള്ളത്. എന്നാൽ താരം അതൊന്നും മൈൻഡ് ആക്കാതെ വീണ്ടും അതെ ശൈലിയിൽ തന്നെ ഉദ്ഘാടനങ്ങൾക്ക് എത്തുകയും ചെയ്യും. എന്നാലിപ്പോൾ കഴിഞ്ഞ ദിവസം വെള്ള സാരിയിൽ ഒരു ഉദ്ഘാടനത്തിനായി എത്തിയ തന്റെ ചിത്രം വികൃതമാക്കിയതിൽ പ്രതികരിച്ചിരിക്കുകയാണ് താരം. വീഡിയോ എഡിറ്റ് ചെയ്ത് വികൃതമാക്കിയതിലാണ് നടി ഇൻസ്റ്റാഗ്രാമിലൂടെ പ്രതികരിച്ചിരിക്കുന്നത്.
അന്നയുടെ വാക്കുകൾ;
‘എഡിറ്റിംഗ് ഭീകരാ, ഇത്രയ്ക്ക് വേണ്ടായിരുന്നു. ഒറിജിനലിന് പോലും ഇത്രയും വ്യൂസ് ഇല്ല. എന്നാലും എന്തിനായിരിക്കും? യാതൊരു തരത്തിലുമുള്ള വ്യാജ വീഡിയോകൾ പ്രചരിപ്പിക്കരുതെന്ന് ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുകയാണ്’.
മുൻപ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഡാൻസ് വീഡിയോയ്ക്ക് താഴെ ബോഡി ഷെയിമിംഗ് കമന്റ് ഇട്ടവരോട് തന്റെ രോഗാവസ്ഥയെക്കുറിച്ച് താരം വെളിപ്പെടുത്തിയിരുന്നു. ‘നിങ്ങൾക്ക് എന്റെ വീഡിയോ ഇഷ്ടമായില്ലെങ്കിൽ അത് പറയാം. എന്നാൽ ഇത്തരത്തിൽ കമന്റ് ചെയ്യുന്നതും, അതിന് പലരും ലൈക്ക് ചെയ്യുന്നതും കാണുന്നത് വേദനാജനകമാണ്. ഡാൻസ് ചെയ്യുന്ന ആ വീഡിയോയിൽ എന്റെ ചലനങ്ങൾക്ക് തടസമാകുന്ന ചില കാര്യങ്ങളുണ്ടായിരുന്നു. ഓട്ടോ ഇമ്മ്യൂൺ തൈറോയിഡിനെതിരെ പോരാടുന്നയാളാണ് ഞാൻ. ചില സമയങ്ങളിൽ ശരീരത്തിന് വീക്കം അനുഭവപ്പെടും, മറ്റുചില സമയങ്ങളിൽ മെലിയും. ചിലപ്പോൾ മുഖം വീർക്കും. സന്ധികളിൽ വേദന അനുഭവപ്പെടും. അങ്ങനെ നിരവധി രോഗലക്ഷണങ്ങൾ ഇടയ്ക്കിടെ അനുഭവിക്കുന്നു. രണ്ട് വർഷമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ടെങ്കിലും കഴിവിന്റെ പരമാവധി ചെയ്യാൻ ശ്രമിക്കുകയാണ്’.
anna-rajan
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ എന്ന ചിത്രത്തിലൂടെയാണ് അന്ന രാജൻ അഭിനയരംഗത്തേക്ക് വന്നത്. ഈ സിനിമയിലെ അവരുടെ കഥാപാത്രമായ ‘ലിച്ചി’ എന്ന പേരിലാണ് അന്ന പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. സിനിമയിൽ വരുന്നതിനു മുമ്പ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്നു അന്ന.
















