ബിഹാറിൽ എൻഡിഎ സീറ്റ് ധാരണയായി.ബിജെപിയും ജെഡിയുവും 101 സീറ്റുകളിൽ മത്സരിക്കും.ചിരാഗ് പാസ്വാന്റെ എൽജെപിക്ക് 29 സീറ്റ് നൽകി. ജിതിൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാൻ അവാം മോർച്ചയും ഉപേന്ദ്ര കുശ്വാഹയുടെയും പാർട്ടിയും 6 സീറ്റുകളിൽ വീതം മത്സരിക്കും. 243 അംഗ നിയമസഭയാണ് ബിഹാറിലേത്. ചിരാഗ് പാസ്വാന്റെ എൽജെപി 40 മുതൽ 50 സീറ്റുകൾ വരെയാണ് മത്സരിക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ 29 സീറ്റിന് അപ്പുറം നൽകാനാവില്ലെന്ന് ബിജെപി അറിയിക്കുകയായിരുന്നു. 15 സീറ്റുകൾ ആവശ്യപ്പെട്ട ഹിന്ദുസ്ഥാൻ അവാം മോർച്ചയാണ് ആറു സീറ്റുകളിൽ ഒതുങ്ങിയത്.
ഇത്തവണ തിരഞ്ഞെടുപ്പ് തന്ത്രമൊരുക്കാന്‍ ധര്‍മേന്ദ്ര പ്രധാനെ നിയോഗിച്ചതിന് പിന്നിലും ബിജെപിക്ക് കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു.കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിക്കാന്‍ ബിജെപി നിയോഗിച്ചത് ധര്‍മേന്ദ്ര പ്രധാനെ ആയിരുന്നു. കടുത്ത സര്‍ക്കാര്‍ വിരുദ്ധ തരംഗമുണ്ടായിട്ടും ഹരിയാനയില്‍ ബിജെപിക്ക് തുടര്‍ഭരണം കിട്ടിയത് ഏവരെയും ഞെട്ടിച്ചിരുന്നു. മതിയായ സീറ്റുകള്‍ ലഭിച്ചില്ലെങ്കില്‍ തനിച്ച് മല്‍സരിക്കുമെന്ന് കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ എച്ച്എഎം, ആര്‍എല്‍എം എന്നീ പാര്‍ട്ടികള്‍ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. 15 സീറ്റുകള്‍ വേണം എന്നാണ് മാഞ്ചി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ധര്‍മേന്ദ്ര പ്രധാന്‍ ഉള്‍പ്പെടെ നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം നിലപാട് മയപ്പെടുത്തുകയായിരുന്നു.
STORY HIGHLIGHT : NDA finalises Bihar seat-sharing deal
















