ഭാര്യയുടെ നഗ്നചിത്രം വാട്ട്‌സ്ആപ്പ് പ്രൊഫൈല്‍ ഡിപിയിയാക്കി പ്രചരിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റില്‍. തൃക്കാക്കര സ്വദേശിയായ 28-കാരനെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. ഭാര്യയോടുളള വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെ കാരണം.
യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വീഡിയോ കോള്‍ ചെയ്യുമ്പോള്‍ ഒളിഞ്ഞുനിന്ന് ചിത്രം പകര്‍ത്തിയതാണെന്നുമാണ് യുവാവ് പോലീസിന് നല്‍കിയ മൊഴി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
















