ഐഫോൺ 17 സീരീസ് വിപണിയിലെത്തിയതോടെ ഐഫോൺ 16ന്റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ് ഇപ്പോൾ. പുറത്തിറങ്ങിയ സമയത്ത് ഐഫോൺ 16ന്റെ വില 79,900 രൂപയായിരുന്നു. എന്നാൽ ഐഫോൺ 17 സീരീസ് എത്തുന്നതോടെ ഐഫോൺ 16ന്റെ വില 51999 രൂപയായി ഇടിയുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഓഫർ കാലമായ ഈ ഉത്സവ സീസണിൽ നിങ്ങൾക്ക് ഐഫോൺ 16 ₹ 48,399 രൂപയ്ക്ക് വാങ്ങാൻ കഴിയും. ഫ്‌ളിപ്കാർട്ടിലാണ് വൻ വിലക്കിഴിവ് ഐഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. 2025-ലെ ബിഗ് ബില്യൺ ഡേ സെയിലിൽ ഐഫോൺ 16 ന്റെ വില ലിസ്റ്റ് ചെയ്യുക 51,999 രൂപയിലേക്കായിരിക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ അതിലും വില കുറവിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. കാരണം 51,999 രൂപയ്ക്ക് ലിസ്റ്റ് ചെയ്യുന്ന ഫോണിന് ഫ്ലിപ്കാർട്ട് ഇൻസ്റ്റന്റ് ഡിസ്‌കൗണ്ടായി 1,053 രൂപ കൂടി കുറയ്ക്കും. കൂടാതെ 2,547 രൂപ കാഷ്ബാക്കായും ലഭിക്കും, അപ്പോൾ ഐഫോൺ16 ഫ്ലിപ്കാർട്ടിൽ നിന്ന് 48,399 രൂപയ്ക്ക് സ്വന്തമാക്കാനും കഴിയും.
















