ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഊർജിതമാക്കി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.). ഉണ്ണികൃഷ്ണൻ പോറ്റി അടക്കമുള്ള പ്രതികളെ കസ്റ്റഡിയിലെടുക്കാൻ എസ്.ഐ.ടി. ഒരുങ്ങുകയാണ്. മോഷ്ടിക്കപ്പെട്ട സ്വർണം കണ്ടെത്തുന്നതിനാണ് നിലവിൽ പ്രഥമ പരിഗണന നൽകിയിരിക്കുന്നത്. ഇതിനായി സന്നിധാനത്തുനിന്നും ബെംഗളൂരുവിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. റാന്നി കോടതിയിൽ ഉടൻ എഫ്.ഐ.ആർ. സമർപ്പിക്കും.
അതേസമയം ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നറിയാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷണം ആരംഭിച്ചു. വിവരശേഖരണം തുടരുന്ന ഇ.ഡി. തെളിവുകൾ ശേഖരിച്ച ശേഷം ഇ.സി.ആർ. (Enforcement Case Information Report) രജിസ്റ്റർ ചെയ്യും.















