കുടുംബവുമൊത്ത് ഓണവും കൂടിയിട്ട് തിരിച്ച് ജോലി സ്ഥലങ്ങളിലേക്ക് പോയതിനു പിന്നാലെ വീണ്ടുമിതാ ഒരു അവധി കൂടി വരികയാണ്. ദീപാവലി അവധി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും നാട്ടിലേക്ക് വണ്ടി പിടിക്കാന്‍ ഇി അങ്ങോട്ട് വലിയ തിരക്കായിരിക്കും. ശരിക്കും കേരളത്തില്‍ ദീപാവലിക്ക് വലിയ പ്രാധാന്യമൊന്നും വന്നിട്ടില്ലെങ്കിലും മറ്റു സംസ്ഥാനങ്ങളില്‍ വലിയ ആഘോഷമാണ്. അതുകൊണ്ടുതന്നെ അവിടെ അവധികള്‍ ഉണ്ടാകും. മറ്രു സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഘോഷവം അവധികളും പ്രാധാന്യമുള്ളതുമാണ്.
അതുകൊണ്ട് കിട്ടിയ അവധിക്കാലം നാട്ടിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. അങ്ങനെയുള്ളവര്‍ക്കു വേണ്ടി റെയില്‍വേ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയ്യോടെ ബുക്ക് ചെയ്ത് സീറ്റുകള്‍ റിസര്‍വ്വ് ചെയ്താല്‍ ഗുണമാകും. ഏതൊക്കെ ട്രെയിനുകള്‍ എപ്പോഴൊക്കെയാണെന്ന് അഫിയുകയാണ് വേണ്ടത്. ദീപാവലി തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്ക് കൂടുതല്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വേ പ്രഖ്യാപിച്ചു. തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ റൂട്ടിലും, എസ്എംവിടി ബെംഗളൂരു-കൊല്ലം റൂട്ടിലും, മംഗളൂരു-ചെന്നൈ റൂട്ടിലുമാണ് പുതിയ സര്‍വീസുകള്‍.
പ്രധാന ട്രെയിനുകളും സമയക്രമവും ഇങ്ങനെ
- തിരുവനന്തപുരം നോര്‍ത്ത് – ചെന്നൈ എഗ്മോര്‍
06108 തിരുവനന്തപുരം നോര്‍ത്ത്-ചെന്നൈ എഗ്മോര്‍ സ്‌പെഷ്യല്‍: ഒക്ടോബര്‍ 21 വൈകീട്ട് 5.10-ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 11 മണിക്ക് ചെന്നൈ എഗ്മോറില്‍ എത്തും. ഒക്ടോബര്‍ 22 ഉച്ചയ്ക്ക് 1.25-ന് ചെന്നൈ എഗ്മോറില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 8 മണിക്ക് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. വര്‍ക്കല, കൊല്ലം, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, പാലക്കാട് എന്നിവയാണ് സ്റ്റോപ്പുകള്‍.
- ബെംഗളൂരു – കൊല്ലം സ്‌പെഷ്യല്‍ ട്രെയിനുകള്‍
06567 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 21 രാത്രി 11 മണിക്ക് ബെംഗളൂരുവില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം ഉച്ചയ്ക്ക് 12.55-ന് കൊല്ലത്ത് എത്തും. 06568 കൊല്ലം-ബെംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ 22 വൈകീട്ട് 5 മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 9.45-ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും.
06561 എസ്എംവിടി ബെംഗളൂരു-കൊല്ലം സ്പെഷ്യല്‍ എക്സ്പ്രസ് ഒക്ടോബര്‍ 16-ന് വൈകീട്ട് മൂന്നുമണിക്ക് എസ്എംവിടി ബെംഗളൂരുവില്‍നിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 06.20-ന് കൊല്ലത്ത് എത്തിച്ചേരും.
പ്രധാന സ്റ്റോപ്പുകള്‍ പാലക്കാട്, തൃശ്ശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം എന്നിവയാണ്.
- മംഗളൂരു – ചെന്നൈ സ്‌പെഷ്യല്‍ (ഷൊര്‍ണൂര്‍ വഴി)
06002 മംഗളൂരു സെന്‍ട്രല്‍-ചെന്നൈ സെന്‍ട്രല്‍ സ്‌പെഷ്യല്‍ എക്സ്പ്രസ്: ഒക്ടോബര്‍ 21 വൈകീട്ട് 4.35-ന് മംഗളൂരു സെന്‍ട്രലില്‍നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 10.15-ന് ചെന്നൈ സെന്‍ട്രലില്‍ എത്തിച്ചേരും. കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി, മാഹി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, പാലക്കാട് എന്നിവയാണ് പ്രധാന സ്റ്റോപ്പുകള്‍. ഒക്ടോബര്‍ 13 രാവിലെ 8 മണി മുതല്‍ റിസര്‍വേഷന്‍ ആരംഭിക്കും. യാത്രക്കാര്‍ക്ക് ട്രെയിനുകളിലെ ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്താവുന്നതാണ്.
KSRTCയും പ്രത്യേക സര്‍വ്വീസുകള്‍ ഓപ്പേറേറ്റ് ചെയ്യുന്നുണ്ട്. പ്രധാനമായും ബംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമാണ്.
CONTENT HIGH LIGHTS;Is there a special train?: Booked a special train to reach home for Diwali; Burst crackers, light poothiri, and distribute sweets
















