തോടന്നൂർ: തിരുവള്ളൂർ പഞ്ചായത്തിലെ തോടന്നൂരിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞ് പനി ബാധിച്ച് മരിച്ചു.
രാജസ്ഥാൻ സ്വദേശിയായ നിസാമുദ്ദീന്റെ മകൾ അനം ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്.
തോടന്നൂരിൽ വാടകയ്ക്ക് താമസിക്കുകയാണ് നിസാമുദ്ദീനും കുടുംബവും. പനിയെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് കുഞ്ഞ് മരണമടഞ്ഞത്.
ഏത് തരം രോഗമാണെന്ന് അറിയുന്നതിനു വേണ്ടി മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും. സംഭവത്തിൽ വടകര പോലീസ് കേസെടുത്തു.
















