ഇസ്രായേൽ-ഹമാസ് സംഘർഷത്തിൽ വെടിനിർത്തൽ കരാർ പ്രകാരം ബന്ദികളുടെ കൈമാറ്റത്തിന് തുടക്കമായി. നിർണായകമായ ഈ നീക്കത്തിൽ, ഹമാസിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന ഏഴ് ബന്ദികളെ റെഡ് ക്രോസിന് കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
വിട്ടയച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച ഗാസ സമാധാന പദ്ധതിയുടെ ഭാഗമായാണ് തടവുകാരെ മോചിപ്പിക്കുന്നത്.
മൂന്ന് ഘട്ടങ്ങളായാണ് ബന്ദികളെ കൈമാറുക എന്നാണ് റിപ്പോര്‍ട്ടുകള്‍. റെഡ് ക്രോസിന് കൈമാറുന്ന ബന്ദികളെ നാട്ടില്‍ എത്തിക്കാന്‍ ഹെലികോപ്റ്റര്‍ ഉള്‍പ്പെടെ വിപുലമായ സൗകര്യങ്ങളും ഇസ്രയേല്‍ ഒരുക്കിയിട്ടുണ്ട്.
ബന്ദികളെ റെഡ് ക്രോസിന് കൈമാറിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇസ്രയേലില്‍ ആഹ്‌ളാദ പ്രകടനങ്ങള്‍ അറങ്ങേറി. ടെല്‍ അവീവില്‍ വച്ച് നടന്ന ബന്ദി കൈമാറ്റത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളം പ്രദര്‍ശിപ്പിച്ചിരുന്നു. ഇസ്രായേല്‍ തടവിലാക്കിയ 1,900-ലധികം പലസ്തീന്‍ തടവുകാര്‍ക്ക് പകരമായാണ് ഹമാസ് ബന്ദികളാക്കിയ ഇസ്രയേലികളില്‍ ജീവനോടെ ബാക്കിയുള്ള 20 പേരെ കൈമാറുന്നത്. ഇസ്രയേലി ബന്ദികളെ കൈമാറിയതോടെ ഇസ്രയേല്‍ ജയിലുകളില്‍ കഴിയുന്ന 250 പലസ്തീന്‍ തടവുകാരെയും ഉടന്‍ കൈമാറും.
















