തന്റെ നിയമസഭാ മണ്ഡലമായ പാലക്കാട് സജീവമായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സ്വകാര്യ ചടങ്ങുകള്‍ക്ക് അപ്പുറം സര്‍ക്കാര്‍ പരിപാടികളിലും എംഎല്‍എ സാന്നിധ്യമറിയിച്ചു. സിപിഎം ഭരിക്കുന്ന കണ്ണാടിഗ്രാമ പഞ്ചായത്തിലെ തരുവക്കുർശ്ശി വാർഡിലെ പൾസ് പോളിയോ തുള്ളിമരുന്ന് വിതരണമാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തത്.
പൊതുപരിപാടിയിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡിവൈഎഫ്ഐ പറയുമ്പോഴാണ് സർക്കാർ പരിപാടി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്തത്.അംഗൻവാടി വർക്കർ,ആശാവർക്കർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.അതേസമയം,പരിപാടിയുടെ ഉദ്ഘാടനം രാഹുലാണ് ചെയ്യുന്നതെന്ന ബോര്‍ഡോ നോട്ടീസോ ഇറക്കിയിരുന്നില്ല.
ലൈംഗികാരോപണവിവാദങ്ങള്‍ക്ക് പിന്നാലെ പാലക്കാട് തിരിച്ചെത്തിയ രാഹുല്‍ മൂന്ന് സര്‍ക്കാര്‍ പരിപാടികളിലാണ് പങ്കെടുത്തത്.കഴിഞ്ഞാഴ്ച പാലക്കാട് – ബംഗളൂരു കെഎസ്ആർടിസി എസി ബസ് സർവീസ് രാഹുൽ മാങ്കൂട്ടത്തിൽ ഫ്ലാഗ് ഓഫ് ചെയ്തതിരുന്നു.
















