മുല്ലപ്പെരിയാർ ഡാമിന് ബോംബ് ഭീഷണി. തൃശൂർ കളക്ടറേറ്റിലാണ് അജ്ഞാത സന്ദേശമെത്തിയത്. ഇ മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. പൊലീസും ബോംബ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തുകയാണ്.
അതേസമയം വ്യാജ സന്ദേശമാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പ്രദേശത്ത് പരിശോധന നടക്കുകയാണ്.
കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സ്ഥലമാണ് മുല്ലപ്പെരിയാർ. ഡാമിന്റെ സുരക്ഷയ്ക്കായി ഡിവൈഎസ്പി നേതൃത്വത്തിലുള്ള പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ട്.
















