മുഖ്യമന്ത്രി പിണറായി വിജയന്റെ മകൻ വിവേക് കിരണിനെതിരെ കോൺഗ്രസ് നേതാവ് അനിൽ അക്കര പരാതി നൽകി. വിവേകിനെ അടിയന്തരമായി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ധനകാര്യ വകുപ്പിനും റവന്യൂ വകുപ്പിനും പരാതി സമർപ്പിച്ചിരിക്കുന്നത്.
നാലാം പ്രതിയായ ഈജിപ്ഷ്യന്‍ പൗരനെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യമുണ്ട്. വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് തട്ടിപ്പ് കേസിലാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര പരാതി നല്‍കിയത്.
അതേസമയം 2023ല്‍ ലൈഫ് മിഷന്‍ തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് വിവേകിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമന്‍സ് പുറത്തുവന്നിരുന്നു. ഫെബ്രുവരി 14ന് കൊച്ചിയിലെ ഇഡി ഓഫീസിലെത്താന്‍ നിര്‍ദേശം നല്‍കിയെങ്കിലും വിവേക് ഹാജരായിരുന്നില്ല.
















