പേരാമ്പ്രയിലുണ്ടായ സംഘർഷത്തിനിടെ പൊലീസ് മർദ്ദനത്തിൽ മൂക്കിനു പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷാഫി പറമ്പിൽ എംപി ആശുപത്രിയിൽ നിന്നു മടങ്ങി. മൂന്ന് ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്കാണ് മടങ്ങിയത്. തുടർ ചികിത്സയിലുടെ ഭാഗമായി ബുധനാഴ്ച അദ്ദേഹം വീണ്ടും ആശുപത്രിയിലെത്തും.
മുഖത്ത് അടിയേറ്റതിനെ തുടർന്നു മൂക്കിന്റെ രണ്ട് അസ്ഥികൾക്കു പൊട്ടലുണ്ടായിരുന്നു. ശസ്ത്രക്രിയയ്ക്കും വിശ്രമത്തിനും ശേഷമാണ് അദ്ദേഹം മടങ്ങിയത്. പൊലീസ് മർദ്ദനത്തിൽ ഷാഫി പറമ്പിൽ എംപിയുടെ മൂക്കിന്‍റെ രണ്ട് അസ്ഥികളിൽ പൊട്ടലുണ്ടായെന്ന് മെഡിക്കൽ ബുള്ളറ്റിൻ നേരത്തെ വന്നിരുന്നു. ഇടത് ഭാഗത്തും വലതുഭാഗത്തും ഉള്ള എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചു. ഇടത് അസ്ഥിയുടെ സ്ഥാനം തെറ്റിയതായും സിടി സ്കാൻ റിപ്പോർട്ടിലുണ്ടായിരുന്നു.
STORY HIGHLIGHT: shafi-parampil-mp-discharged-from-hospital
















