കഴിഞ്ഞ രണ്ടുവർഷക്കാലം നീണ്ടു നിന്ന ഗസ്സ യുദ്ധത്തിന് അവസാനം. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎസ് എന്നി രാജ്യങ്ങളുടെ തലവൻമാർ സമാധാന കരാറിൽ ഒപ്പുവെച്ചതോടെയാണ് യുദ്ധം അവസാനിച്ചത്. അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയിലാണ് നിർണായക തീരുമാനം. എന്നാൽ ഇസ്രയേൽ, ഹമാസ് നേതാക്കൾ കരാറിൽ ഒപ്പുവെച്ചില്ല. രണ്ട് വർഷത്തെ യുദ്ധത്തിന് ശേഷം ഗസ്സയിൽ ഉണ്ടായ വെടിനിർത്തൽ കരാർ “വേദനാജനകമായ ഒരു പേടിസ്വപ്നത്തിന്” അറുതി വരുത്തിയെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.”വൈറ്റ് ഹൗസിൽ ഇസ്രായേലിന് ഇതുവരെ ഉണ്ടായിരുന്നതിൽ വച്ച് ഏറ്റവും വലിയ സുഹൃത്ത്” എന്നായിരുന്നു ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ട്രംപിനെ പ്രശംസിച്ചത്.
ഗസ്സയെ പുനർനിർമ്മിക്കുന്നതിൽ താൻ മുഖ്യ പങ്കാളിയാകുമെന്നും ഡോണൾഡ് ട്രംപ് ഇസ്രയേൽ പാർലമെന്റിൽ പറഞ്ഞു. 2 വർഷങ്ങൾ നീണ്ട യുദ്ധത്തിനു ശേഷം മധ്യേഷയിൽ സമാധാനത്തിന്റെ പുലരി വിരിയുകയാണ്. ഒക്ടോബര്‍ ഏഴിനാണ്, ഇസ്രയേിലിനെ ഞെട്ടിച്ച ആക്രമണം നടന്നത്. ഇതിന് പിന്നാലെ 251 പേരെ ബന്ദികളാക്കിയത്. നേരത്തെ വെടിനിര്‍ത്തലിന്റെ ഭാഗമായി പ്രായമായവരേയും സ്ത്രീകളെയും കുഞ്ഞുങ്ങളേയും ഹമാസ് മോചിപ്പിച്ചിരുന്നു. ശേഷിച്ചവര്‍ 48 പേര്‍. ഇതില്‍ ജീവിച്ചിരിക്കുന്ന ഇരുപത് പേരെയാണ് ഇന്ന് മോചിപ്പിച്ചത്.
STORY HIGHLIGHT : The war in Gaza is over; peace agreement signed
















