പത്തനംതിട്ട റാന്നിയിൽ വാൻ ഡ്രൈവറെ മർദിച്ച പൊലിസ് ഡ്രൈവർക്കെതിരെ കേസെടുത്തു. ചിറ്റാർ പൊലീസ് സ്റ്റേഷനിലെ പോലീസ് ഡ്രൈവർ റാഫി മീരക്കെതിരെയാണ് കേസെടുത്തത്. വാനിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ മുനീർ മുഹമ്മദിനാണ് മർദ്ദമേറ്റത്. മർദ്ദനത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് വന്നു.
ഈ മാസം നാലിനാണ് സംഭവം നടന്നത്. ഹോട്ടലിൽ ഐസ്ക്രീം ഇറക്കാൻ എത്തിയതായിരുന്നു വാൻഡ്രൈവർ. ഹോട്ടൽ നടത്തിപ്പുകാരോട് പൊലീസ് ഡ്രൈവർക്ക് വിരോധമുണ്ടെന്ന് എഫ്ഐആർ. പൊലീസ് ഡ്രൈവറുടെ വീടിന് സമീപമാണ് ഹോട്ടൽ. പൊലീസ് ഡ്രൈവറുടെ ഭാര്യയേയും കേസിൽ പ്രതിചേർത്തു. ഈ മാസം 11നാണ് കേസ് രജിസ്റ്റർ ചെയ്തത്.
STORY HIGHLIGHT : Case against Police driver for attacking van driver in Pathanamthitta
















