ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കര ടോൾ പിരിവുമായി ബന്ധപ്പെട്ട നിർണ്ണായക ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഗതാഗത തടസം പൂർണ്ണമായി പരിഹരിച്ചതിന് ശേഷം മാത്രമേ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കൂ എന്ന മുൻ നിലപാട് ഡിവിഷൻ ബെഞ്ച് കഴിഞ്ഞ ദിവസവും ആവർത്തിച്ചിരുന്നു.
ഒന്നരമാസം മുമ്പാണ് പാലിയേക്കരയിലെ ടോൾ പിരിവ് ഹൈക്കോടതി തടഞ്ഞത്. ഇന്നത്തെ ഹൈക്കോടതിയുടെ തീരുമാനം ടോൾ പിരിവിന്റെ കാര്യത്തിൽ നിർണ്ണായകമാകും.
















