കണ്ണൂർ – യശ്വന്ത്‌പൂർ വീക്കിലി എക്സ്പ്രസിന് നേരെ കല്ലേറുണ്ടായി. ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. കല്ലേറിൽ ഒരു യാത്രക്കാരന് പരിക്കേറ്റു.
കണ്ണൂരിനും തലശ്ശേരിക്കും ഇടയിൽവെച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായതെന്ന് ആർ പി എഫ് വ്യക്തമാക്കി. കല്ലേറിൽ ട്രെയിനിലെ S7 കോച്ചിലെ യാത്രക്കാരന്റെ മുഖത്താണ് പരിക്കേറ്റത്.
തലശ്ശേരിയിൽ വെച്ച് ആർ പി എഫ് പ്രാഥമിക പരിശോധന നടത്തിയതിന് ശേഷം ട്രെയിൻ വീണ്ടും യാത്ര ആരംഭിച്ചു. സംഭവത്തിൽ ആർ പി എഫ് അന്വേഷണം ആരംഭിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ് ഉണ്ടാകുന്നത്.
















