ഓപറേഷൻ നംഖോർ വഴി പിടിച്ചെടുത്ത വാഹനം വിട്ടു കിട്ടണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ നൽകിയ അപേക്ഷയിൽ വിശദമായ പരിശോധനയിലേക്ക് കടന്ന് കസ്റ്റംസ്. വാഹനം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട രേഖകളാണ് നിലവിൽ കസ്റ്റംസ് പരിശോധിക്കുന്നത്.
ഈ രേഖകളുടെ പരിശോധനയ്ക്ക് ശേഷമായിരിക്കും വാഹനം വിട്ടു നൽകുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെയാണ് ദുൽഖർ സൽമാൻ കസ്റ്റംസിന് മുമ്പാകെ അപേക്ഷ സമർപ്പിച്ചത്.
ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് വാഹനങ്ങള്‍ വിട്ടുകിട്ടുന്നതിനായി കസ്റ്റംസിന് അപേക്ഷ നല്‍കിയിരിക്കുന്നത്. ലാന്‍ഡ് റോവര്‍ പിടിച്ചെടുത്ത നടപടിക്കെതിരേയാണ് ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയെ സമീപിച്ചത്.
















