പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നിലവിലെ സംഭവവികാസങ്ങൾ യുഎഇ സസൂക്ഷ്മം നിരീക്ഷിക്കുകയാണ്. മേഖലയിൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കുന്ന നടപടികൾ ഒഴിവാക്കണമെന്നും പിരിമുറുക്കം കുറയ്ക്കണമെന്നും യുഎഇ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.
സംയമനത്തിനും വിവേകത്തിനും മുൻഗണന നൽകേണ്ടത് അത്യാവശ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.
ദക്ഷിണേഷ്യയുടെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനായി, നയതന്ത്ര ചർച്ചകളിലൂടെ അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കുന്നതിൻ്റെ പ്രാധാന്യവും യുഎഇ എടുത്തുപറഞ്ഞു.
മേഖലയിൽ ശാന്തിയും സമാധാനവും നിലനിർത്താൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയും ചർച്ചകളിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുകയും ചെയ്യണമെന്ന് യുഎഇ അഭ്യർത്ഥിച്ചു.
















