രാവിലെ സമയനില്ലാത്തതുകൊണ്ട് പ്രഭാത ഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങള്‍. എങ്കില്‍ ഇതാ എളുപ്പത്തില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന ഈ സ്മൂത്തി ഒന്ന് പരീക്ഷിച്ചാലോ? പാഷന്‍ ഫ്രൂട്ടും കിവിയും ഉപയോഗിച്ച് ഉണ്ടാക്കാന്‍ സാധിക്കുന്ന ആരോഗ്യപ്രദമായ ഈ സ്മൂത്തി കഴിച്ച് നിങ്ങളുടെ ദിവസം നല്ല രീതിയില്‍ തുടങ്ങാം. അതേസമയം പ്രാതലിനും അല്ലാതെയും ഇത് ഉണ്ടാക്കാവുന്നതാണ്.
ചേരുവകൾ
പാഷന്‍ ഫ്രൂട്ട് – 3
കിവി 2
ഓട്‌സ് മില്‍ക്ക് -അരകപ്പ്
തേന്‍- 2 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
പാഷന്‍ഫ്രൂട്ട് പൊട്ടിച്ച് ഒരു പാത്രത്തിലേക്ക് മാറ്റുക. ഇതിലേക്ക് കിവി മുറിച്ചെടുത്ത് ചേര്‍ക്കുക. ശേഷം ഓട്‌സ് മില്‍ക്ക് ,തേന്‍ എന്നിവ ചേര്‍ത്ത് നന്നായി ബ്ലെന്‍ഡ് ചെയ്ത് എടുക്കുക. രുചികരമായ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന സ്മൂത്തി റെഡി. അപ്പോള്‍ ഓഫീസ് ഡ്യൂട്ടിക്കും മറ്റും തിരക്കിട്ട് ഇറങ്ങുന്നതിനിടയില്‍ പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണ് നിങ്ങളെങ്കില്‍ ഈ സ്മൂത്തി ഒന്ന് പരീക്ഷിച്ചു നോക്കൂ.
















