രാവിലെ ദോശയ്ക്കും ഇഢലിയ്ക്കും ഒക്കെ ഒപ്പം കഴിക്കാൻ ഒരു ഈസി സാമ്പാർ നോക്കിയാലോ? വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
ചെറിയുള്ളി – 1 കപ്പ്
തക്കാളി – ഒരെണ്ണം
പുളി – നാരങ്ങാ വലുപ്പത്തിൽ പിഴിഞ്ഞത്
പച്ചമുളക് – രണ്ടെണ്ണം
സാമ്പാർ പരിപ്പ് – കാൽ കപ്പ്
മഞ്ഞൾ പൊടി – അര സ്പൂൺ
മുളക് പൊടി – ഒരുസ്പൂൺ
മല്ലിപൊടി – ഒന്നര സ്പൂൺ
സാമ്പാർ പൊടി – 3 സ്പൂൺ
ശർക്കര – ആവശ്യത്തിന്
ജീരകം – അര സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
എണ്ണ – ആവശ്യത്തിന്
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
കായപ്പൊടി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പരിപ്പ് നന്നായി കഴുകി കുക്കറിൽ വേവിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക, ജീരകം ചേർക്കുക. അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന ചെറിയ ഉള്ളി ചേർത്ത് നന്നായി വഴറ്റുക.ആവശ്യമെങ്കിൽ കുറച്ച് ഉപ്പ് ചേർക്കാം. ഇതി വഴണ്ട് വരുമ്പോൾ തക്കാളി ചേർക്കുക. തക്കാളി ഉടഞ്ഞ കഴിഞ്ഞാൽ എടുത്ത് വെച്ചിരിക്കുന്ന പൊടികൾ എല്ലാം ചേർക്കുക. അതിലേക്ക് വാളൻ പുളി പിഴിഞ്ഞൊഴിക്കാം. ശേഷം വെൿവിച്ച പരിപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കാം. തിളച്ച് വരുമ്പോൾ സാമ്പാർ മസാലയും കായപ്പൊടിയും ചേർത്ത് ഇറക്കാം
















