ബീഫില്‍ വെറൈറ്റി വിഭവങ്ങള്‍ പരീക്ഷിച്ചുനോക്കാന്‍ ഇഷ്ടമുള്ളവരാണോ? മുല്ല മൊട്ട് ബീഫ് പെരട്ട് എളുപ്പത്തില്‍ തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
1) ബീഫ് 500 ഗ്രാം
2) കൊച്ചമ്മിണീസ് മഞ്ഞൾപൊടി – 1 ടേബിൾ സ്പൂൺ
3) കൊച്ചമ്മിണീസ് മല്ലിപ്പൊടി – 3 ടേബിൾ സ്പൂൺ
4) കൊച്ചമ്മിണീസ് ഗരം മസാല – 1/2 ടേബിൾ സ്പൂൺ
5) കൊച്ചമ്മിണീസ് ബീഫ് മസാല – 3 ടേബിൾ സ്പൂൺ
6) ഉള്ളി – 250 ഗ്രാം
7) തക്കാളി – 200 ഗ്രാം
8) പച്ചമുളക് – 8 എണ്ണം
9) ഇലകൾ – ആവശ്യത്തിന്
10) ഉപ്പ് – ആവശ്യത്തിന്
11) വെളിച്ചെണ്ണ – ആവശ്യത്തിന്
12) അരിപ്പൊടി – 750 ഗ്രാം
13) വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു കുക്കർ എടുത്ത് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ഉള്ളി നന്നായി വഴറ്റുക. ശേഷം തക്കാളി, പച്ചമുളക്, മല്ലി ഇല, കറിവേപ്പില കട്ട് ചെയ്ത് നല്ലവണ്ണം വഴറ്റുക. ശേഷം ഉപ്പ് ചേർക്കുക. ശേഷം കട്ട് ചെയ്ത ബീഫ് ഇടുക. അതിനുശേഷം മഞ്ഞൾപൊടി, ഗരം മസാല, ജീരകം, മല്ലിപ്പൊടിയും ബീഫ് മസാലയും ചേർത്ത് മിക്സ് ചെയ്തു വിസിൽ വരുത്തുക. ശേഷം പാത്രം അടുപ്പിൽ വെച്ച് 2 കപ്പ് അരിപ്പൊടിയും 3 കപ്പ് വെള്ളം ഉപ്പ് ചേർത്ത് തിളച്ചു വരുമ്പോൾ വേവിച്ച് എടുക്കുക. ശേഷം ചൂടാറിയ ശേഷം നല്ലവണ്ണം കുഴച്ച് മുല്ല മൊട്ട് ആകൃതിയിൽ ഉരുട്ടി എടുത്തതിനു ശേഷം ആവിയിൽ വേവിക്കുക. വെന്ത മുല്ലമൊട്ടും വേവിച്ച ബീഫ് പെരട്ടും മിക്സ് ചെയ്യുക. ശേഷം കുറച്ച് പുളി വെള്ളം ചേർത്ത് എല്ലാം കൂടി മിക്സ് ചെയ്തു സെറ്റ് ആക്കി വിളമ്പുക.
















