സ്റ്റഫ്ഡ് പനീര്‍ & പാലക് ഡ്രൈഫ്രൂട്ട്‌സ് മസാല ഇഷ്ടമാണോ?. എങ്കിൽ സ്റ്റഫ്ഡ് പനീര്‍ & പാലക് ഡ്രൈഫ്രൂട്ട്‌സ് മസാല തയ്യാറാക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും. വളരെ എളുപ്പമാണ്. എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
പനീര്‍ -250 ഗ്രാം
പാലക് ഇല -1കപ്പ്
കശുവണ്ടി -50 ഗ്രാം
ബദാം -10 എണ്ണം
താമര വിത്ത് -6എണ്ണം
അത്തിപ്പഴം -2 എണ്ണം
കോണ്‍ഫ്‌ലോര്‍ -4 ടേബിള്‍ സ്പൂണ്‍
മൈദ-1 ടേബിള്‍ സ്പൂണ്‍
സവാള-2 എണ്ണം (പൊടിയായി അരിഞ്ഞത്)
പച്ചമുളക് -3 എണ്ണം (അരിഞ്ഞത്)
തക്കാളി -1
ഇഞ്ചി വെളുത്തുള്ളി അരച്ചത് -1 ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി- 1/4ടീസ്പൂണ്‍
ഗരം മസാല പൊടി -1/2 ടീസ്പൂണ്‍
കുരുമുളകുപൊടി – 1 ടീസ്പൂണ്‍
എണ്ണ -ആവശ്യത്തിന്
മല്ലിയില -3 ടേബിള്‍ സ്പൂണ്‍
ഉപ്പ് -പാകത്തിന്
തയ്യാറാക്കുന്ന വിധം
പനീര്‍ ബ്രെഡ് പോലെ മുറിച്ചെടുക്കുക. മൂന്നാമത്തെ ചേരുവകള്‍ വറുത്തുപൊടിച്ചു വെക്കുക. ഇത് അത്തിപ്പഴവും വേവിച്ച് പാലക് ഇലയും ചേര്‍ത്ത് അരച്ചെടുക്കുക. അഞ്ചാമത്തെ ചേരുവകള്‍ പാകത്തിന് ഉപ്പ് ചേര്‍ത്ത് കലക്കി വെക്കുക.പനീറിന്റെ ഉള്ളില്‍ തയ്യാറാക്കിയ പാലക്ക് മിശ്രിതം നിറച്ച് മൈദ കൂട്ടില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക. ഇത് തണുക്കുമ്പോള്‍ ചെറിയ കഷണങ്ങളാക്കി മുറിച്ചു വെക്കണം. ഒരു പാന്‍ ചൂടാക്കി അല്പം എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് ആറാമത്തെ ചേരുവകളും ചേര്‍ത്ത് നന്നായി വഴറ്റുക. ഒമ്പതാമത്തെ ചേരുവകളും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതിലേക്ക് തക്കാളി അരച്ചതും ചേര്‍ത്ത് എണ്ണ തെളിയുന്നത് വരെ വഴറ്റണം. പാകത്തിന് ഉപ്പും ½കപ്പ് വെള്ളവും ചേര്‍ക്കുക. വറുത്തു വച്ചിരിക്കുന്ന പനീറും ചേര്‍ത്ത് രണ്ടുമിനിറ്റ് ചെറിയ തീയില്‍ തിളപ്പിച്ച് അടുപ്പില്‍ നിന്നും വാങ്ങാം. മല്ലിയില വിതറി അലങ്കരിച്ച് വിളമ്പാം.
















