ദുബൈ: മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ആദ്യമായി 6ജി സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ച് യുഎഇ. അബുദാബിയിലെ ന്യൂയോർക്ക് സിറ്റിയിലാണ് ആറാം തലമുറ സാങ്കേതിക വിദ്യ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. സെക്കന്റിൽ 145 ഗിഗാബൈറ്റ്സ് സ്പീഡാണ് 6ജി സാങ്കേതിക വിദ്യയിൽ ലഭ്യമാകുക.
സാങ്കേതിക വിദ്യാ മുന്നേറ്റത്തിനുള്ള യുഎഇയുടെ ശ്രമങ്ങൾക്കുള്ള ഒരു സുപ്രധാന ചുവടുവെയ്പ്പാണ് നേട്ടമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. കുറഞ്ഞ സമയത്തിനുള്ള ഡേറ്റകൾ ലഭ്യമാകുവാൻ 6ജിയ്ക്ക് കഴിയും. 5ജി സാങ്കേതിക വിദ്യയേക്കാൾ ഇരട്ടിയലധികം വേഗതയിലാണ് 6ജി പ്രവർത്തിക്കുന്നത്. ആഗോള തലത്തിൽ മികച്ച സാങ്കേതിക വിദ്യയൊരുക്കാനുള്ള യുഎഇയുടെ ആഗ്രഹങ്ങൾക്ക് ഊർജ്ജം പകരുന്നതാണ് ആറാം തലമുറ സാങ്കേതിക വിദ്യ.
യുഎഇ സാങ്കേതിക വിദ്യയുടെ വഴിത്തിരിവായ നിമിഷമെന്നാണ് നേട്ടത്തെ യുഎഇയുടെ ആക്ടിംഗ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസറായ മർവാൻ ബിൻ ഷാക്കർ പ്രതികരിച്ചത്. 6ജി സാങ്കേതിക വിദ്യയുടെ മുന്നേറ്റത്തിൽ യുഎഇയിലെ അക്കാദമിക്, വ്യാവസായിക മേഖലയുടെ പിന്തുണയുണ്ടാകുമെന്നാണ് മർവാൻ ബിൻ ഷാക്കർ അഭ്യർത്ഥിച്ചു.
















