ഈ ദീപാവലിക്ക് നാട്ടിലേക്ക് വരുന്നത് ട്രെയിനിലാണോ? എങ്കിൽ ഇക്കാര്യം അറിഞ്ഞോളൂ. ഈ ആറ് സാധനങ്ങൾ ട്രെയിനിൽ കൊണ്ടുപോകരുതെന്ന് യാത്രക്കാർക്ക് റെയിൽവേയുടെ പ്രത്യേക നിർദേശം. ഉത്സവകാലത്ത് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാൻ വേണ്ടിയും, ഉത്സവകാലത്തെ തിരക്ക് യാതൊരുവിധ അനിഷ്ട സംഭവങ്ങൾക്കും ഇടയാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വേണ്ടിയുമാണ് റയിൽവെയുടെ ഈ നടപടി.
ആ ആറ് സാധനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം;
പടക്കങ്ങൾ.
മണ്ണെണ്ണ.
ഗ്യാസ് സിലിണ്ടറുകൾ.
സ്റ്റൗ.
തീപ്പെട്ടി.
സിഗരറ്റ്.
റെയിവേ ഈ നിർദേശം പുറപ്പെടുവിച്ചതിന് പിന്നിലുള്ള കാരണം, ഇവയിൽ പലതും എളുപ്പത്തിൽ തീപിടിക്കുന്നവയോ കത്തുന്നവയോ ആണ്. ഒരു ചെറിയ തീപ്പൊരി പോലും വലിയ അപകടത്തിന് കാരണമാകും . ദീപാവലി, ഛത് പൂജ തുടങ്ങിയ ഉത്സവങ്ങൾ പ്രമാണിച്ച് യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനുള്ള സാധ്യതയാണുള്ളത്. പരിമിതമായ വെന്റിലേഷനും ലോഹമോ പ്ലാസ്റ്റിക്കോ കൊണ്ടുള്ള പ്രതലങ്ങളുമുള്ള ട്രെയിനിലെ ഇടുങ്ങിയ സ്ഥലങ്ങളിൽ ഒരു ചെറിയ തീപ്പൊരിയിൽ നിന്നുപോലും ഉണ്ടാകാവുന്ന അപകടസാധ്യത വളരെ വലുതാണ്.
















