ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ലാലുപ്രസാദ് യാദവ് വാഗ്ദാനം ചെയ്ത സീറ്റുകള്‍ തേജസ്വി യാദവ് തിരിച്ചെടുത്തു.മഹാസഖ്യത്തെ വെട്ടിലാക്കിയായിരുന്നു ആര്‍ജെഡിയിലെ വിശ്വസ്തര്‍ക്ക് സീറ്റ് നല്‍കാമെന്ന ലാലു പ്രസാദ് യാദവിന്റെ ഉറപ്പ്. എന്നാല്‍ അത് സമ്മതിക്കില്ലെന്ന നിലപാടാണ് മകനും സഖ്യത്തിന്റെ മുഖവുമായ തേജസ്വി യാദവ് തീരുമാനിക്കുകയായിരുന്നു. പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച ചെയ്യാതെ ആരെയും സ്ഥാനാര്‍ഥി ആക്കാന്‍ കഴിയില്ലെന്ന് തേജസ്വി വ്യക്തമാക്കി.
തിരഞ്ഞെടുപ്പില്‍ ഇക്കുറി സീറ്റ് ലഭിക്കില്ലെന്ന് ഉറപ്പായതോടെ എംഎല്‍എ ഗോപാല്‍ മണ്ഡലാണ് മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്. മുഖ്യമന്ത്രിയെ കാണണമെന്നും സീറ്റ് ലഭിക്കും വരെ വീടിനു മുന്നിലിരുന്ന് പ്രതിഷേധിക്കുമെന്നുമായിരുന്നു ഭീഷണി. ചിലര്‍ പണം നല്‍കി സീറ്റ് വാങ്ങിപ്പോയെന്നും അര്‍ഹതപ്പെട്ടവരെ ഒഴിവാക്കിയെന്നും സീറ്റ് ലഭിക്കാത്ത ജെഡിയു നേതാക്കള്‍ ആരോപിച്ചു. അതിനിടെ സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തിയില്ലെന്ന് ആരോപിച്ച പകല്‍ പൂരില്‍ നിന്നുള്ള ജെഡിവി എംപി അജയ് കുമാര്‍ മണ്ഡല്‍ രാജ്യസന്നദ്ധത അറിയിച്ചു.
അതേസമയം, ബിജെപി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി. ഉപമുഖ്യമന്ത്രിമാരും മന്ത്രിമാരും ആദ്യഘട്ട പട്ടികയില്‍ ഇടം നേടി .200ലധികം സീറ്റുകളില്‍ എന്‍ഡിഎ വിജയിക്കുമെന്ന് റോഡ് വികസന മന്ത്രി നിതിന്‍ നബിന്‍ പറഞ്ഞു. മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉടന്‍ ഉണ്ടാകും 40 സീറ്റുകള്‍ ആവശ്യപ്പെട്ടതായി സിപിഐഎം ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ പറഞ്ഞു.
STORY HIGHLIGHT : Bihar election update
















