തിരുവനന്തപുരം പൊഴിയൂരില്‍ പശ്ചിമബംഗാള്‍ സ്വദേശികളായ വിനോദ സഞ്ചാരികള്‍ക്ക് നേരെ ബിയര്‍കുപ്പി കൊണ്ടാക്രമണം. മൂന്ന് വയസുകാരിക്ക് ഗുരുതര പരുക്കേറ്റു. വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടെ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. അക്രമം നടത്തിയ വെട്ടുകാട് സ്വദേശി സനോജിനെ ബോട്ട് ജീവനക്കാര്‍ കീഴ്‌പ്പെടുത്തി. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ ആര്‍ക്കാ ദാസിന്റ മകള്‍ അനുബാദാസിനാണ് പരുക്കേറ്റത്. ആറു ദിവസം മുന്‍പാണ് ഏഴംഗ കുടുംബം വിനോദ യാത്രയ്ക്ക് എത്തിയത്.
ഇന്ന് വൈകിട്ട് കുടുംബം ബോട്ടിങ് നടത്തുന്നതിനിടയില്‍ കരയില്‍ നിന്ന് യുവാവ് ബിയര്‍ കുപ്പി എറിയുകയായിരുന്നു. അമ്മയുടെ മടിയില്‍ ഇരിക്കുകയായിരുന്ന മൂന്ന് വയസ്സുകാരിയുടെ തലയില്‍ കുപ്പി വീണു പൊട്ടി. ഗുരുതരമായി പരിക്കേറ്റ മൂന്ന് വയസ്സുകാരി നെയ്യാറ്റിന്‍കര ആശുപത്രിയില്‍ ചികിത്സയിലാണ്. നിലവില്‍ അപകട നില തരണം ചെയ്തുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രതിയെ പൊഴിയൂര്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്താണ് കുപ്പി വലിച്ചെറിയാനിടയായ സാഹചര്യം എന്നതില്‍ വ്യക്തതയില്ല.
STORY HIGHLIGHT : Tourists attacked with beer bottles in Pozhiyur; Three-year-old girl seriously injured
















