തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന് കുരുക്ക് മുറുകുന്നു. ശബരിമലയിലെ യോഗ ദണ്ഡ് സ്വര്‍ണം കെട്ടിച്ചതും പ്രത്യേക സംഘം അന്വേഷിക്കും. എ പത്മമകുമാറിന്റെ മകനാണ് സ്വര്‍ണം കെട്ടിച്ചത്. പത്മകുമാര്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് വിലയിരുത്തല്‍. ദേവസ്വം വിജിലന്‍സും സംഭവം അന്വേഷിക്കും. ആചാര ലംഘനത്തിനപ്പുറം അധികാര ദുര്‍വിനിയോഗം കൂടി വിഷയത്തില്‍ നടന്നിട്ടുണ്ട് എന്നതാണ് ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്.
ഇതിന്റെ അടിസ്ഥാനത്തില്‍ പത്മകുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്, അധികാര ദുര്‍വിനിയോഗമാണ് എന്നു കൂടി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് കൊടുത്തത്. റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചു. ദേവസ്വം വിജിലന്‍സ് എസ്പിയുമായടക്കം അന്വേഷണ സംഘം പരതവണ കൂടിയാലോചനകള്‍ നടത്തി. യോഗ ദണ്ഡ് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട് കൃത്യമായി കേസെടുത്ത് മുന്നോട്ട് പോകുമ്പോള്‍ നിയമപരമായി കേസ് നിലനില്‍ക്കുമെന്നാണ് വിലയിരുത്തല്‍.
യോഗ ദണ്ഡും രുദ്രാക്ഷമാലയും അറ്റകുറ്റപ്പണി ചെയ്ത് നല്‍കിയത് മകന്റെ വഴിപാടായിട്ടെന്നാണ് എ പത്മകുമാറിന്റെ വാദം. ക്ഷേത്രനടയ്ക് മുന്നില്‍ വെച്ച് തന്നെയാണ് ഇതിന്റെ അറ്റകുറ്റപണികള്‍ നടത്തി തിരിച്ചുകൊടുക്കുകയാണ് ഉണ്ടായത്. സ്‌പോണ്‍സറെ പുറത്തു നിന്ന് കണ്ടെത്താന്‍ പറഞ്ഞപ്പോള്‍ ശബരിമലയുമായി ബന്ധമുള്ള കുടുംബമായതിനാല്‍ അത് മകന്‍ വഴിപാടായി സ്വയം ഏറ്റെടുത്തതായിരുന്നു – അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു. യോഗ ദണ്ഡില്‍ പൂര്‍ണഉത്തരവാദിത്വം ഉള്ളത് കൊണ്ട് അവിടെ നിന്ന് രാത്രി 11 മണിക്ക് നട അടച്ചതിനുശേഷം എടുക്കുകയും വിഷുവിന്റെ ദിവസം രാവിലെ കൊടുക്കുകയായിരുന്നു. രുദ്രാക്ഷമാല കഴുകി നല്‍കുകയാണ് ഉണ്ടായതെന്നും തന്ത്രി പറഞ്ഞ പ്രകാരമാണ് ചെയ്തു നല്‍കിയതെന്നും എ പത്മകുമാര്‍ പറഞ്ഞു.
STORY HIGHLIGHT : Special team will also investigate the gold plating of the yoga pole in Sabarimala
















