ഹമാസുമായി തന്റെ ഉന്നത ഉദ്യോഗസ്ഥർ സംസാരിച്ചെന്നും അവർ ആയുധം ഉപേക്ഷിക്കുമെന്നുറപ്പു നൽകിയെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ആയുധം ഉപേക്ഷിക്കണമെന്ന കരാറിൽനിന്നു ഹമാസ് പിന്നോട്ടുപോയതായി പ്രചരിച്ച സാഹചര്യത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം.
ഹമാസ് ആയുധം ഉപേക്ഷിക്കും. ഇല്ലെങ്കിൽ അവരെ ഞങ്ങൾ നിരായുധരാക്കും. അത് അതിവേഗവും ചിലപ്പോൾ ആക്രമാസക്തവുമായി ചെയ്യേണ്ടി വന്നേക്കുമെന്നും ട്രംപ് മുന്നറിയിപ്പു നൽകി.
അതിനിടെ, കൂടുതൽ ഇസ്രായേൽ ബന്ദികളുടെ മൃതദേഹങ്ങൾ ഹമാസ് കൈമാറി. ഇന്ന് പുലര്‍ച്ചെ ഗാസയിൽ റെഡ്ക്രോസ് സംഘമാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. കരാർപ്രകാരം മൃതദേഹങ്ങൾ കൈമാറുന്നില്ലെങ്കിൽ ഗാസയിലേക്ക് സഹായം വിലക്കുന്നതുൾപ്പെടെ കടുത്ത നടപടി സ്വീകരിക്കമെന്ന് ഇസ്രായേൽ മുന്നറിയിപ്പ് നൽകിയിരുന്നു.
















