അന്തരിച്ച കുന്നംകുളം മുൻ എം.എൽ.എയും മുതിർന്ന സി.പി.എം. നേതാവുമായ ബാബു എം. പാലിശ്ശേരിയുടെ സംസ്കാരച്ചടങ്ങുകൾ ഇന്ന് നടക്കും. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
പാലിശ്ശേരിയുടെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്ത ശേഷമാണ് മൃതദേഹം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. പൊതുദർശനം പൂർത്തിയാക്കി ഇന്നലെ യാത്രിയോടെ കൊരട്ടിക്കരയിലെ വീട്ടിലെത്തിച്ചു. ജനകീയ നേതാവിന് അന്തിമോപചാരം അർപ്പിക്കാൻ വലിയ ജനക്കൂട്ടമാണ് ഒഴുകിയെത്തുന്നത്.
















