ആറന്മുള അഷ്ടമി രോഹിണി വള്ളസദ്യ വിവാദത്തില്‍ വിശദീകരണവുമായി സിപിഎം. നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നല്‍കിയെന്ന വാദം ഭക്തരെ തെറ്റിദ്ധരിപ്പിക്കാനെന്ന് പത്തനംതിട്ട ജില്ലാ കമ്മിറ്റി.
ഭഗവാന്‍റെ പേരില്‍ കള്ളം പഞ്ഞാല്‍ ഭഗവാന്‍ പൊറുക്കില്ലെന്നും ശബരിമല സ്വർണപ്പാളി വിഷയത്തിൽ സർക്കാരിനെയും ദേവസ്വം ബോർഡിനെയും പ്രതിക്കൂട്ടിലാക്കാൻ നോക്കി പരാജയപ്പെട്ടപ്പോഴാണ് പുതിയ ശ്രമമെന്നും ജില്ലാ കമ്മറ്റി വ്യക്തമാക്കി.
ദേവന് നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് വള്ളസദ്യ നല്‍കിയ നടപടി ആചാരലംഘനമെന്ന് കാണിച്ച് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു.
ദേവന് നേദിക്കുന്നതിന് മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ നടപടി ഗുരുതരമായ ആചാരലംഘനമാണെന്നായിരുന്നു തന്ത്രി ദേവസ്വം ബോർഡിന് നൽകിയ കത്ത്. ‘കഴിഞ്ഞ അഷ്ടമി രോഹിണി ദേവൻ സ്വീകരിച്ചിട്ടില്ല, അതിനാൽ പരിഹാരക്രിയകൾ ചെയ്യണം’ എന്ന് കത്തിൽ തന്ത്രി കർശനമായി നിർദേശിച്ചു. എന്നാല്‍ നേദിക്കുന്നതിന് മുന്‍പ് മന്ത്രിക്ക് സദ്യ നല്‍കിയില്ലെന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം.
















