സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ മാര്‍ഗമാലോചിച്ച് നേതൃത്വം.
അബിന്‍ വര്‍ക്കിയേയും, കെ.എം അഭിജിത്തിനെയും അനുനയിപ്പിക്കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. കെ സി വേണുഗോപാലിന് എതിരെ പരാതിയുമായി നേതാക്കള്‍ തന്നെ നേരിട്ട് രംഗത്തെത്തിയതും തിരിച്ചടിയാണ്.
സംസ്ഥാന അധ്യക്ഷനായി ഒ.ജെ ജനീഷിനെ അംഗീകരിച്ചാലും വര്‍ക്കിംഗ് പ്രസിഡന്റായി ബിനു ചുള്ളിയിലിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ഗ്രൂപ്പുകളുടെ നിലപാട്. നേതാക്കള്‍ തമ്മില്‍ തിരക്കിട്ട കൂടിയാലോചനകളും സജീവമാണ്.
കൂടുതല്‍ കടുത്ത നിലപാടുകളിലേക്ക് നേതാക്കള്‍ പോകുമോ എന്നും ആശങ്കയുണ്ട്. അതിനിടയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ ഭാരവാഹികള്‍ ഉടന്‍ ചുമതലയേല്‍ക്കും.
















